പൂച്ചയെ രക്ഷിക്കുന്നതിനിടെ മധ്യവയസ്‌കൻ കിണറ്റിൽ വീണു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 30 ജനുവരി 2023 (14:36 IST)
പേരാവൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ വീണു മധ്യവയസ്‌കൻ മരിച്ചു. സ്വദേശി ഷാജി എന്ന നാല്പത്തെട്ടുകാരനാണ് പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കവേ കഴിഞ്ഞ ദിവസം രാവിലെ കിണറ്റിൽ വീണു മരിച്ചത്.

കയർ കെട്ടി കിണറ്റിലിറങ്ങി പൂച്ചയെ പുറത്തെടുക്കുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ അയൽക്കാരും നാട്ടുകാരും ചേർന്ന് ഷാജിയെ പുറത്തെടുത്തു താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കിണർ നിർമ്മാണ തൊഴിലാളികൂടിയായ ഷാജി ആദ്യം ചെറിയ കയറിൽ പൂച്ചയെ മുകളിലേക്ക് കയറ്റിവിട്ടു. എന്നാൽ തുടർന്ന് വലിയ കയറിൽ ഷാജി മുകളിലേക്ക് കയറവേ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ആഴമുള്ള കിണറിൽ വലിയ അളവിൽ വെള്ളവുമുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :