അനുബന്ധ വാര്‍ത്തകള്‍
- കാത്തിരിപ്പിന് വിട, ബെവ് ക്യു ആപ്പിന് ഗുഗിൾ അനുമതി, ഈ ആഴ്ച തന്നെ മദ്യ വിൽപ്പന ആരംഭിച്ചേക്കും
- അതിർത്തിയിൽ ചൈന സൈനിക ശക്തി വർധിപ്പിക്കുന്നു, കൂടുതൽ സേനയെ അയച്ച് ഇന്ത്യ, നിരീക്ഷണത്തിന് ആളില്ലാ വിമാനങ്ങൾ
- നേപ്പാളിൽ കൊവിഡ് വ്യാപനത്തിന് കാരണം ഇന്ത്യ, ആരോപണവുമായി നേപ്പാൾ പ്രധാനമന്ത്രി
- എസ്എസ്എല്‍സി-ഹയര്‍സെക്കന്റെറി പരീക്ഷ : സ്കൂളിനു മുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടിയെന്ന് പൊലീസ്
- സമൂഹ വ്യാപനം ഉണ്ടായോ എന്ന് അറിയാൻ സംസ്ഥാനത്ത് ഇന്ന് റാൻഡം ടെസ്റ്റ്: 3000 പേരുടെ സാംപിളുകൾ ശേഖരിയ്ക്കും
കര്‍ണാടകയില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍
കര്‍ണാടകയില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍. നെയ്യാറ്റിന്‍കര കുന്നത്തൂകാല് നാറാണി സ്വദേശി രാജേഷ് കുമാര്‍(35) അണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു ഇയാള്‍ കര്‍ണാടകയില്‍ നിന്ന് നാട്ടിലെത്തിയത്.
പാസ് കിട്ടാത്തതിനാല്‍ ചരക്ക് ലോറിയില്‍ രാജേഷ് നാട്ടിലേക്ക് വരുകയായിരുന്നു. കര്‍ണാടകയില്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു രാജേഷ്. നാട്ടിലെത്തി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രണ്ടു സഹോദരന്മാര്ക്ക് പിപിഇ കിറ്റുകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ നല്‍കിയശേഷം മൃതദേഹം താഴെ ഇറക്കി പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആക്കിയിട്ടുണ്ട്. ബന്ധുക്കളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.