അതിർത്തിയിൽ ചൈന സൈനിക ശക്തി വർധിപ്പിക്കുന്നു, കൂടുതൽ സേനയെ അയച്ച് ഇന്ത്യ, നിരീക്ഷണത്തിന് ആളില്ലാ വിമാനങ്ങൾ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 26 മെയ് 2020 (10:46 IST)
അതിർത്തി തർക്കം കൂടുതൽ ഗൗരവമയ നിലയിലേക്ക് നീങ്ങുന്നു. അതിർത്തികളിലേയ്ക്ക് ഇന്ത്യ കൂടുതൽ സേനയെ അയച്ചതായാണ് റിപ്പോർട്ടുകൾ. അതിർത്തിയിൽ ചൈന സൈനിക സാനിധ്യം വർധിപ്പിയ്ക്കുന്ന പശ്ചാത്തലത്തിലാണ് ലഡാക്ക്, ഉത്തരാഖണ്ഡ് അതിർത്തികളിൽ ഇന്ത്യ കൂടുതൽ സൈനത്തെ വിന്യസിച്ചത് എന്നാണ് വിവരം.

ലഡാക്കിലെ ഇന്ത്യ ചൈന ആതിത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കമാണ് നിലവിലെ സൈനിക നീക്കങ്ങൾക്ക് കാരണം. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടുന്നതിനാണ് കൂടുതൽ സൈന്യത്തെ വിന്യസച്ചിരിയ്ക്കുന്നത്. ഈ മേഖകയിൽ നടന്നുള്ള പട്രൊളിങ് ദുഷ്കരമായതിനാൽ ആളില്ലാ വിമാനങ്ങളുടെ സഹായത്തെ ചൈനയുടെ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിയ്ക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :