കാത്തിരിപ്പിന് വിട, ബെവ് ക്യു ആപ്പിന് ഗുഗിൾ അനുമതി, ഈ ആഴ്ച തന്നെ മദ്യ വിൽപ്പന ആരംഭിച്ചേക്കും

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 26 മെയ് 2020 (09:56 IST)
തിരുവനന്തപുരം: മദ്യ വിൽപ്പനയ്ക്ക് ഇ-ടിക്കറ്റ് നൽകുന്നതിനായുള്ള ബെവ്റേജെസ് കോർപ്പറേഷന്റെ ബെവ് ക്യു ആപ്പിന് ഗൂഗിൾ അനുമതി നൽകി. രൺറ്റ് ദിവസത്തിനുള്ളിൽ തന്നെ ആപ്പ് പ്ലേ സ്റ്റോറിൽനിന്നും ഡൈൺലോഡ് ചെയ്യാൻ സാധിയ്ക്കും. ആപ്പിന് അനുമതി ലഭിച്ചതോടെ ഈ ആഴ്ച തന്നെ സംസ്ഥാനത്ത് ആരംഭിച്ചേയ്ക്കും.

എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്ന് എക്‌സൈസ് കമ്മീഷണറുമായും ബെവ്കോ മാനേജിങ് ഡയറക്ടറുമായും ചർച്ച നടുത്തുന്നുണ്ട്. ഈ യോഗത്തിൽ മദ്യ വിൽപ്പന പുനരാരംഭിയ്ക്കുന്നതിൽ ധാരണയായേക്കും. ആപ്പിന് അനുമതി ലഭിച്ചെങ്കിലും ഒരേ സമയം നിരവധി ആളുകൾ ആപ്പ് ഉപയോഗിച്ചാൽ ആപ്പ് തരാറിലാകുമോ എന്ന് അറിയാൻ ലോഡ് ടെസ്റ്റും, മറ്റൊരു സുരക്ഷാ ടെസ്റ്റും നടത്തേണ്ടതുണ്ട്. ഇത് ഒരുമിച്ച് തന്നെ നടത്താൻ സാധിയ്ക്കും എന്നാണ് ആപ്പിന്റെ നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :