1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. malayali nurse died delhi

ഡല്‍ഹിയില്‍ മലയാളി നേഴ്‌സ് കൊവിഡ് രോഗം ബാധിച്ച് മരിച്ചു

Pathanamthitta
ഡല്‍ഹിയില്‍ മലയാളി നേഴ്‌സ് കൊവിഡ് രോഗം ബാധിച്ച് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് സ്വദേശിനി പാറയില്‍ പുത്തന്‍ വീട്ടില്‍ അംബിക(48) ആണ് മരിച്ചത്. രണ്ടുദിവസം മുന്‍പായിരുന്നു ഇവര്‍ക്ക് കൊവിഡ് രോഗംസ്ഥിരീകരിച്ച് സഫ്ദര്‍ ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
ഡല്‍ഹി മോത്തി ബാഗിലെ കാല്‍റ ആശുപത്രിയിലെ നേഴ്‌സാണ് അംബിക. ഡല്‍ഹിയിലെ രാജൗരി ഗാര്‍ഡന്‍സില്‍ ശിവാജി എന്‍ക്ലേവ് ഡിഡിഎ63 ലായിരുന്നു ഇവരുടെ താമസം. ഭര്‍ത്താവ് മലേഷ്യയിലെ ഖത്തര്‍ എംബസി ഉദ്യോഗസ്ഥനായ സനില്‍ കുമാറാണ്. അതേസമയം കുവൈത്തില്‍ നേഴ്‌സായ പത്തനംതിട്ട സ്വദേശിയും ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. മലയാലപ്പുഴ ഏരം പുതുക്കുളത്തു വീട്ടില്‍ അന്നമ്മ ചാക്കോ(59) ആണ് മരിച്ചത്. ഷാബ് മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍.
അടുത്ത ലേഖനം
കോവിഡ് 19: രോഗബാധിതരുടെ എണ്ണം 55 ലക്ഷത്തിലേയ്ക്ക്, മരണം 3,46,535