കോവിഡ് 19: രോഗബാധിതരുടെ എണ്ണം 55 ലക്ഷത്തിലേയ്ക്ക്, മരണം 3,46,535

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 25 മെയ് 2020 (07:21 IST)
ലോകത്താകമാനം കൊവിഡ് ബാധിച്ചകരുടെ എണ്ണം 55 ലക്ഷത്തോട് അടുക്കുന്നു, 54,91,448 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുനിടെ 66,635 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 1,928 പേർ കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടു. 3,46,535 പേരാണ് കൊവിഡ് ബാധയെ തുടർന്ന് ലോകത്താകമാനം മരണപ്പെട്ടത്.

അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയിൽ 9,632 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അമേരിക്കയിൽ ആകെ രോഗബധിതരുടെ എണ്ണം 16,76,460 യിആ. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ബ്രസീലാണ് 3,52,740 പേർക്കാണ് ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 3,44,480 പേർക്ക് റഷ്യയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :