തലയിൽ ചക്ക വീണ് ആശുപത്രിയിൽ എത്തി, 43കാരന് കൊവിഡ് സ്ഥിരീകരിച്ചു

അഭിറാം മനോഹർ| Last Modified ഞായര്‍, 24 മെയ് 2020 (12:59 IST)
തലയിൽ ചക്കവീണ് പരിക്ക് പറ്റി കണ്ണൂർ പരിയരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു.കാസർകോട് ജില്ലയിലെ ബേളൂർ സ്വദേശിയായ 43കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്.

വീണതിനെ തുടർന്ന് സാരമായി പരിക്കേറ്റ ഇയാളെ ശസ്ത്രക്രിയക്കായാണ് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുവന്നത്. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.എന്നാൽ കാസർകോറ്റ് നിന്നുള്ള രോഗിയായതിനാൽ സ്രവ പരിസോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. തുടർന്ന് പരിശോധനാ ഫലം വന്നപ്പോഴാണ് രോഗം ബാധിച്ചിട്ടുണ്ടെന്ന് മനസിലാവുന്നത്.

അതേസമയം രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശത്ത് നിന്നോ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ എത്തിയവരുമായി യാതറു സമ്പർക്കവും ഇല്ലായിരുന്നു എന്നാണ് വിവരം.ഇത് ആശങ്കയുണ്ടാക്കുന്ന സംഭവമാണെന്ന് വിദഗ്ദ്ധർ പറഞ്ഞു. സമാന രീതിയിൽ മറ്റ് രോഗങ്ങൾക്ക് പരിയാരത്ത് ചികിത്സ തേടിയ രണ്ട് പേർക്ക് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇത്തരത്തിൽ മറ്റ് അസുഖവുമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :