മലപ്പുറം|
സജിത്ത്|
Last Updated:
ചൊവ്വ, 26 ഏപ്രില്‍ 2016 (17:54 IST)
പുത്തനത്താണിയില്‍ ബസ്സിടിച്ച് വനിതാ ഡോക്ടർ മരിച്ചു. വാരണാക്കര സ്വദേശിനി ഡോക്ടര്‍ ഷനുജ അബൂബക്കറാണ് (29) മരിച്ചത്. ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന ബസിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.
തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് ഷനൂജയെ ഇടിച്ചു വീഴ്ത്തിയത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിനിടയാക്കിയ ബസ് നാട്ടുകാര്‍ തകര്‍ത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കോട്ടക്കൽ, കൽപകഞ്ചേരി സ്റ്റേഷനുകളിലെ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കോട്ടക്കലിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ച ഷനൂജ.
(ചിത്രത്തിനു കടപ്പാട് : മാധ്യമം)