അനുബന്ധ വാര്‍ത്തകള്‍
- വിസ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കബളിപ്പിച്ചെടുത്ത യുവാവ് പിടിയിൽ
- തട്ടിപ്പ് : അർബൻ സഹകരണ ബാങ്ക് മുൻ മാനേജർ അറസ്റ്റിൽ
- മൈലപ്ര സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് : മുൻ സെക്രട്ടറി അറസ്റ്റിൽ
- തൊഴിൽ വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്: നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ
- കെ.എസ് .ആർ.ടി.സി ബജറ്റ് ടൂറിസത്തിൽ നിന്ന് പണം തട്ടിയ കണ്ടക്ടർ സസ്പെൻഷനിൽ
മന്ത്രവാദത്തിന്റെ മറവിൽ 130 പവൻ തട്ടിയെടുത്തയാൾ അറസ്റ്റിൽ
മലപ്പുറം: മന്ത്രവാദത്തിന്റെ മറവിൽ 130 പവന്റെ സ്വർണ്ണവും 15 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ വേങ്ങര പറമ്പിൽ പീടിക മങ്കട അബ്ദുൽ മൻസൂറാണ് അറസ്റ്റിലായത്.
അറുപതുകാരിയായ വീട്ടമ്മയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരുടെ ഭർത്താവ്, കുടുംബാംഗങ്ങൾ എന്നിവരുടെ രോഗശമനത്തിനായി വീട്ടമ്മ മന്ത്രവാദിയെ സമീപിച്ചതാണ് വിനയായത്. 2022 മാർച്ചിലാണ് വീട്ടമ്മയുടെ മകളിൽ നിന്ന് മന്ത്രവാദ ചികിത്സ, കോഴിക്കച്ചവടത്തിൽ പങ്കാളിയാക്കാം എന്നീ വാഗ്ദാനങ്ങളുമായി 75 പവനും 15 ലക്ഷം രൂപയും കൈക്കലാക്കിയത്.
ആദ്യം മകളുടെ കൈയിൽ നിന്ന് പണവും സ്വർണ്ണവും തട്ടിയെടുത്ത ശേഷം വീട്ടമ്മയുടെ മരുമകളുടെ കൈയിൽ നിന്ന് 25 പവന്റെ സ്വർണ്ണവും പിന്നീട് വീട്ടമ്മയിൽ നിന്ന് 30 പവനും കൂടി തട്ടിയെടുത്തു. വേങ്ങരയിലെ കുറ്റാളൂരിലായിരുന്നു ഇയാൾ ചികിത്സ നടത്തിയിരുന്നതെങ്കിലും പ്രധാന ജോലി കോഴിക്കച്ചവടമാണ്.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് സി.ഐ ജീവൻ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.