തൊഴിൽ വാഗ്‌ദാനം ചെയ്തു പണം തട്ടിപ്പ്: നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 10 സെപ്‌റ്റംബര്‍ 2023 (18:08 IST)
എറണാകുളം: നേവൽ ആസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ നേവൽ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കടവന്ത്രയിലെ സ്വകാര്യ ഫ്‌ളാറ്റിൽ താമസിക്കുന്ന ബി.മോഹൻ ആണ് പോലീസ് പിടിയിലായത്.


സംഭവവുമായി ബന്ധപ്പെട്ടു ഇയാൾക്കെതിരെ കൊച്ചിയിലെ തന്നെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികളുണ്ട്. പരാതികൾ വരുമ്പോൾ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ ഒളിവിൽ കഴിഞ്ഞു വരവ് ഇയാളെ ഇപ്പോൾ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മിഥുൻ മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :