സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 5 നവംബര്‍ 2023 (10:30 IST)
നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 160 ആയി. വെള്ളിയാഴ്ചയാണ് ഭൂകമ്പം ഉണ്ടായത്. കൂടാതെ ഇന്ന് പുലര്‍ച്ചെയും ഭൂകമ്പം ഉണ്ടായി. 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഉണ്ടായ ഭൂചലനത്തില്‍ ആദ്യം 69 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രതയാണ് ഭൂകമ്പത്തിന് രേഖപ്പെടുത്തിയത്. നേപ്പാളിലെ ജാര്‍കോട്ട്, റൂക്കം വെസ്റ്റ് ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഭൂകമ്പം രാത്രി ഉണ്ടായതിനാല്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചു.