സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 3 ജനുവരി 2023 (15:15 IST)
ആതിരപ്പള്ളിയില്‍ തുമ്പിക്കൈയില്‍ കുരുക്കും ആയി കാട്ടാന അലയാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം. ഇതുവരെയും നടപടിയുണ്ടായില്ല. ആതിരപ്പള്ളി പെരിങ്ങല്‍കുത്തിലാണ് സംഭവം. പരിസ്ഥിതി പ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വികെ ആരിതാണ് ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചത്. 2018 ല്‍ ആണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. എന്നിട്ടും ഫലപ്രദമായ ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞദിവസം പാലക്കാടില്‍ നിന്നുള്ള സംഘം ഇതേ സ്ഥിതിയില്‍ കാട്ടാനയെ കണ്ടിരുന്നു. ഇപ്പോള്‍ ആനയുടെ കുരുക്കഴിക്കാന്‍ വനം വകുപ്പ് ശ്രമം ആരംഭിച്ചു.