നിലമ്പൂരില്‍ 14കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (12:21 IST)
നിലമ്പൂരില്‍ 14കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. എടക്കര സ്വദേശി 28കാരനായ മുഹമ്മദ് സ്വാലിഹ് ആണ് പിടിയിലായത്. നിലമ്പൂര്‍ കോടതിപ്പടി ബസ് സ്റ്റോപ്പില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് യുവാവിനെ പിടികൂടിയത്.

ഇയാളില്‍ നിന്ന് രണ്ടുബാഗുകളിലായി സൂക്ഷിച്ചിരുന്ന 14കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷവും യുവാവ് കഞ്ചാവ് കടത്തലില്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :