മലപ്പുറത്ത് 20തോളം പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; നായ ചത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ജൂലൈ 2022 (12:10 IST)
മലപ്പുറത്ത് നിലമ്പൂരില്‍ 20തോളം പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരുന്ന നായ ചത്തു. ഇതോടെ നാട്ടില്‍ ആശങ്കപടര്‍ന്നിട്ടുണ്ട്. നിരവധി ആളുകള്‍ക്കുപുറമേ മൃഗങ്ങളെയും നായ കടിച്ചിരുന്നു.

തൃശൂര്‍ മണ്ണൂത്തി കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ്. നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു നായ ആക്രമണം നടത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :