അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്നു, 608 പുതിയ രോഗികള്‍; സമ്പര്‍ക്കം 396
- വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് സ്വപ്ന സുരേഷിനെതിരെ പൊലീസ് കേസെടുത്തു
- യുഎഇയിൽ വ്യാജമുദ്രയുണ്ടാക്കി: സ്വപ്നയും സന്ദീപും 21 വരെ എൻഐഎയുടെ കസ്റ്റഡിയിൽ
- സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയില്‍
- കേരളാ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ദുരുപയോഗം ചെയ്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
ശിവശങ്കറുമായി സ്വപ്നയും സരിത്തും ഫോണില്‍ സംസാരിച്ചതെന്ത്? മുഖ്യമന്ത്രി അന്വേഷിക്കുന്നു
മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫോണ്‍ ബന്ധങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നു. ചീഫ് സെക്രട്ടറിതല സമിതിയാണ് ഇക്കാര്യവും അന്വേഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ ശിവശങ്കറുമായി ഫോണിലൂടെ നിരന്തരസമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണം. ശിവശങ്കറിന്റെ ഫോണ്‍ രേഖകളില്‍ സ്വപ്നയും സരിത്തുമായി ബന്ധപ്പെട്ടത് വ്യക്തമാണ്. ഇത് തികച്ചും ഔദ്യോഗികമായ സംഭാഷണങ്ങലാണോ അതോ അതിനപ്പുറമുള്ള കാര്യങ്ങള്‍ അതിലുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഈ അന്വേഷണത്തിന്റെ ഫലമായി ലഭിക്കുന്ന വിവരങ്ങളനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, കെ ടി ജലീലും സ്വര്‍ണക്കടത്തുകേസിലെ പ്രതികളും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളെപ്പറ്റി ജലീല്‍ തന്നെ വിശദമാക്കിയിട്ടുണ്ടെന്നും അത്തരം സംശയങ്ങള്‍ക്കൊന്നും ഇപ്പോള്‍ അടിസ്ഥാനമില്ലെന്നും പിണറായി വിജയന് വ്യക്തമാക്കി.