തിരുവനന്തപുരം|
ജോര്‍ജി സാം|
Last Modified ചൊവ്വ, 14 ജൂലൈ 2020 (18:21 IST)
സംസ്ഥാനത്ത്
കൊവിഡ് 19 പടര്‍ന്നുപിടിക്കുന്നു. ചൊവ്വാഴ്‌ച 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 396 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്‌ച സംസ്ഥാനത്ത് ഒരു കൊവിഡ് രോഗി മരിക്കുകയും ചെയ്‌തു. ആലപ്പുഴ സ്വദേശിയായ 47കാരനാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏറ്റവും കൂടുതല്‍ പേര്‍ പോസിറ്റീവായ ആലപ്പുഴ ജില്ലയില്‍ ഇന്ന് 34 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കാസര്‍കോട് 44, വയനാട് 12, കണ്ണൂര്‍ 12, കോഴിക്കോട് 58, മലപ്പുറം 58, പാലക്കാട് 26, തൃശൂര്‍ 42, എറണാകുളം 70, കോട്ടയം 25, പത്തനംതിട്ട 3, കൊല്ലം 23 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 68 പേര്‍ എത്തി.