1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum auto driver covid

ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിഴിഞ്ഞം ഹാര്‍ബര്‍ മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും

Trivandrum
ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിഴിഞ്ഞം ഹാര്‍ബര്‍ മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നു കരുതുന്ന ഓട്ടോറിക്ഷക്കാരെയും അനുബന്ധവാഹനങ്ങള്‍ ഓടിക്കുന്നവരെയുമാണ് വിഴിഞ്ഞം മുക്കോല പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേത്യത്വത്തില്‍ പരിശോധിക്കുക.
 
കൂടാതെ കോവിഡ് പോസിറ്റീവ് ലക്ഷണങ്ങളുമായി ചികിത്സയിലുള്ള വസ്ത്രവില്‍പ്പന കടയിലെ ജീവനക്കാരിയായ കോട്ടപ്പുറം സ്വദേശിനിയുടെ സമ്പര്‍ക്കപ്പട്ടികയും ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്താന്‍ ശ്രമം നടത്തുകയാണ്. വെങ്ങാനൂര്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ പൂന്തുറയില്‍ നിരവധിത്തവണ സഞ്ചരിച്ചിട്ടുണ്ട്. 
 
വിഴിഞ്ഞം പോലീസ് സ്റ്റേഷനു സമീപമുള്ള സ്റ്റാന്‍ഡിലാണ് ഇയാള്‍ ഓട്ടോയുമായെത്തുക. ഇവിടെനിന്ന് പൂന്തുറ സ്വദേശികളായ യാത്രക്കാരുമായി പലപ്പോഴും അവിടേക്കു പോയിട്ടുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജേക്കബ് വര്‍ഗീസിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിഴിഞ്ഞം ഇന്‍സ്പെക്ടര്‍ ബി.എസ്.പ്രവീണ്‍, എസ്.ഐ. സജി എസ്.എസ്., കമ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ തിങ്കള്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ചന്ത കേന്ദ്രീകരിച്ച് ഓടുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ശിവശങ്കറുമായി സ്വപ്‌നയും സരിത്തും ഫോണില്‍ സംസാരിച്ചതെന്ത്? മുഖ്യമന്ത്രി അന്വേഷിക്കുന്നു