1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Swapna suresh smuggling case

കേരളാ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ദുരുപയോഗം ചെയ്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

Swapna suresh
കേരളാ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്റിറ്റി കാര്‍ഡും വിസിറ്റിംഗ് കാര്‍ഡും ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വപ്നാ സുരേഷിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിഡിജിപിക്ക് പരാതി നല്‍കി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കന്റെ പിന്തുണയോടെയാണ് സ്വപ്ന വ്യാജ രേഖ നിര്‍മ്മിച്ചതെന്നും അതിനാല്‍ ശിവശങ്കരനെതിരെയും കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.
 
വ്യാജരേഖ നിര്‍മ്മിക്കാനായി സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ശിവശങ്കരന്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കണം. വ്യാജരേഖ തയ്യാറാക്കിയ പ്രിന്റിംഗ് പ്രസിനെപ്പറ്റിയും അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.
അടുത്ത ലേഖനം
എം ശിവശങ്കരന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന