1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. M Sivasankar arrested

ശിവശങ്കറിനുമേല്‍ ചുമത്തിയത് 7 വര്‍ഷം വരെ തടവുലഭിക്കാവുന്ന വകുപ്പ്; ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസും ചോദ്യം ചെയ്യും

എം ശിവശങ്കര്‍
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനുമേല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‍ടറേറ്റ് (ഇ ഡി) ചുമത്തിയത് ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 
സംസ്ഥാനത്തിന്‍റെ സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കേസില്‍ അറസ്റ്റിലാകുന്നത്. സ്വപ്‌ന സുരേഷിന് വിദേശത്തേക്ക് ഡോളര്‍ കടത്താന്‍ സഹായിച്ചു എന്ന കേസില്‍ കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. 
 
ശിവശങ്കറിനെ വ്യാഴാഴ്‌ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. 
അടുത്ത ലേഖനം
ശിവശങ്കര്‍ അറസ്റ്റില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായത് കള്ളപ്പണക്കേസിലും ബിനാമി ഇടപാടിലും