അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 2,77,291 പേര്
- കേരളത്തില്‍ കോവിഡ് മൂലമുള്ള മരണനിരക്ക് കുറവ്: മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൊവിഡ്, 21 മരണം, പരിശോധിച്ചത് 36,599 സാമ്പിളുകൾ
- എട്ട് മാസങ്ങൾക്ക് ശേഷം മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും
- ബാർകോഴ കേസ്: മാണിയ്ക്കെതിരെ ഗൂഢാലോചന നടത്തിയത് ചെന്നിത്തല, നീക്കം ഉമ്മൻ ചാണ്ടിയ്ക്കും അറിയാമായിരുന്നു എന്ന് റിപ്പോർട്ട്
ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല: മുഖ്യമന്ത്രി
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അറസ്റ്റ് തടയാന്‍ സംസ്ഥാനസര്‍ക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശിവശങ്കറെ ആശുപത്രിയില്‍ ആക്കിയെന്നും മറ്റുമുള്ള പ്രചരണം പ്രതിപക്ഷം നടത്തുന്നത് അടിസ്ഥാനരഹിതമാണ്. ഒരാളെ ആശുപത്രിയിലാക്കുന്നത് വൈദ്യശാസ്ത്രപരമായ നടപടിയാണ്.
ഇത്തരം അറിവുപോലും ഇല്ലാതെയാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നുതന്നെയാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.