1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lockdown update - Chala market Trivandrum

മെയ് 3 വരെ ചാല കമ്പോളത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും

Trivandrum
മെയ് മൂന്നുവരെ ചാലകമ്പോളത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. വ്യാപാര സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബലറാം കുമാര്‍ ഉപാദ്ധ്യായയാണ് യോഗം വിളിച്ച് ചേര്‍ത്തത്.
 
നേരത്തേ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് സ്ഥാനപനങ്ങള്‍ അടച്ചിടുവാന്‍ തീരുമാനിച്ചത്. എന്നാല്‍ അത്യാവശ്യ സാധനങ്ങള്‍ക്കായുള്ള കടകള്‍ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
About Writer
ജോര്‍ജി സാം
അടുത്ത ലേഖനം
ലോക്ക് ഡൗണ്‍: എറണാകുളത്ത് കടകള്‍ തുറക്കാനുള്ള ഇളവുകള്‍ പ്രഖ്യാപിച്ചു