അനുബന്ധ വാര്‍ത്തകള്‍
- 'കോടതി ഉത്തരവ് ആഘോഷമാക്കുന്ന പ്രതിപക്ഷം, കോവിഡ് പ്രതിരോധപ്രവർത്തനത്തിനു തുരങ്കം വെയ്ക്കാൻ നോക്കുന്നത് നല്ല രാഷ്ട്രീയമല്ല': ബി ഉണ്ണികൃഷ്ണൻ
- സാലറി കട്ടിനായി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗത്തിൽ ധാരണ, നടപടിയുമായി സർക്കാർ മുന്നോട്ട്
- 'അലുവയും മത്തിക്കറിയും, അച്ഛനും മോളും, കുറച്ച് കഴിഞ്ഞാൽ ഉണങ്ങി കരിഞ്ഞ ഒരു കറിവേപ്പില ആകും'; ചീഞ്ഞ ബോധം വെച്ച് പുലർത്തുന്ന സദാചാര വെറിയൻമാർ
- ലോക്ഡൗൺ ലംഘിച്ച് കറങ്ങിനടന്നു, കാസർഗോഡ് യുവാവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു, കർണാടകത്തിൽ പോയിരുന്നതായി യുവാവ്
- 24 മണീക്കൂറിനിടെ 73 മരണം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു, രോഗബാധിതർ 31,332
ലോക്ക് ഡൗൺ; വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവവധു ആത്മഹത്യ ചെയ്തു
നവവധുവിനെ മാതൃ ഭവനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ഗഡാഗ് ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. യുവതിയുടെ വിവാഹം നിശ്ചയം ലോക്ക്ഡൗണിന് മുമ്പായിയിരുന്നു. എന്നാല്‍ രാജ്യം ലോക്ക്ഡൗണില്‍ ആണെങ്കിലും നിശ്ചയിച്ച പ്രകാരം വിവാഹവുമായി മുന്നോട്ട് പോവുകയായിരുന്നു ഇരു കുടുംബവും.
ഗഡാഗ് ജില്ലയിലെ ലക്ഷ്മേശ്വർ പട്ടണത്തിലെ ഒരു ക്ഷേത്രത്തിൽ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നു. ചടങ്ങുകൾ പൂർത്തിയാക്കാൻ ഇവർ അമ്മവീട്ടിലേക്ക് തന്നെ മടങ്ങി. കുളിക്കാൻ കയറിയ യുവതി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോൾ വീട്ടുകാർ വാതിൽ തള്ളി തുറക്കുകയായിരുന്നു. അപ്പോഴാണ് സാരി ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. മരണകാരണം വ്യക്തമല്ല.
അടുത്ത ലേഖനം