ക്രിസ്മസ് മദ്യവിൽപ്പനയിൽ 53 കോടിയുടെ വർദ്ധന
അതേ സമയം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പന 279.54 കോടിയായിരുന്നു.
തിരുവനന്തപുരം : ഇക്കൊല്ലത്തെ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള നാലുദിവസ കാലയളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 53.8 കോടി രൂപയുടെ വിൽപ്പന വർദ്ധനയുണ്ടായി. ഡിസംബർ 22 മുതൽ 25 വരെ 332.62 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് സംസ്ഥാനത്ത് ബെവ് കോ വിറ്റഴിച്ചത്. അതേ സമയം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പന 279.54 കോടിയായിരുന്നു.
ഡിസംബർ 24ന് 78.90 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു തൃശൂർ ചാലക്കുടിയുടെ ഔട്ട്ലെറ്റ് ഒന്നാമതെത്തിയപ്പോൾ തിരുവനന്തപുരത്തെ പഴയ ഉച്ചക്കട 68.73 ലയത്തിൻ്റെ മദ്യം വിറ്റഴിച്ച് രണ്ടാം സ്ഥാനത്തും എറണാകുളത്തെ ഇടപ്പള്ളി 66.92 ലക്ഷത്തിൻ്റെ മദ്യ വിൽപ്പന നടത്തി മൂന്നാം സ്ഥാനത്തുണ്ട്