രേണുക വേണു|
Last Modified ചൊവ്വ, 16 ഡിസംബര്‍ 2025 (12:19 IST)
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച് ഇടത് എംപിമാര്‍. കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ എംപി കെ.രാധാകൃഷ്ണന്‍, രാജ്യസഭാ എംപിമാരായ ജോണ്‍ ബ്രിട്ടാസ്, വി.ശിവദാസന്‍, എ.എ.റഹീം, പി.പി.സുനീര്‍ തുടങ്ങിയവര്‍ പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുത്തു.
പണിയെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുകയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നതിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഇടത് എംപിമാര്‍ വിമര്‍ശിച്ചു. 'ഗാന്ധിജിയെ കൊല്ലരുത്' എന്ന മുദ്രാവാക്യമാണ് ഇടത് എംപിമാര്‍ പാര്‍ലമെന്റിനു പുറത്ത് ഉന്നയിച്ചത്.
2005 ലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ 'വിബി ജി റാം ജി ബില്‍' 2025 ബില്‍ അവതരിപ്പിച്ചു ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനെതിരെ പാര്‍ലമെന്റിലോ പുറത്തോ കോണ്‍ഗ്രസ് എംപിമാര്‍ യാതൊരു പ്രതിഷേധ പരിപാടികളും ഇതുവരെ സംഘടിപ്പിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരും നിശബ്ദരാണ്.