വഴക്കിനിടെ സഹോദരി പുത്രനെ തള്ളിയിട്ടുകൊന്നു: 58 കാരനും മകനും അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (19:48 IST)
ആലുവ: വഴക്കു കൂട്ടുന്നതിനിടെ സഹോദരിയുടെ പുത്തൻ തള്ളിയിട്ടു കൊന്ന സംഭവത്തിൽ 58 കാരനും മകനും അറസ്റ്റിലായി. പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോളനിപ്പടി ഭാഗത്ത് നിരപ്പിൽ മഹേഷ് കുമാർ എന്നയാളാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു ഇയാളുടെ അമ്മാവനായ കോളനിപ്പടി കോളാമ്പി വീട്ടിൽ മണി (58), മാണിയുടെ മകൻ വൈശാഖ് (24) എന്നിവരാണ് എടത്തല പോലീസിന്റെ പിടിയിലായത്.ഇയാളുടെ മാതാവിന്റെ പേരിലുള്ള സ്ഥലം ഈട് നൽകി ലോൺ എടുത്തിരുന്നു. എന്നാൽ ഇതിന്റെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടു മഹേഷും അമ്മാവനായ മണി, മകൻ വൈശാഖ് എന്നിവരുമായി വാക്ക് തർക്കം ഉണ്ടായപ്പോൾ ഇവർ മഹേഷിനെ ദേഹോപദ്രവം ഏല്പിക്കുകയും തള്ളിയിടുകയും ചെയ്തു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ മഹേഷ് മരിക്കുകയും ചെയ്തു.

എന്നാൽ ഇതിനെ തുടർന്ന് മാണിയും വൈശാഖും ഒളിവിൽ പോയി. കഴിഞ്ഞ ദിവസം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരണത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിലെ വട്ടക്കാട്ടു പടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും പോലീസ് പിടികൂടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :