ലഖിംപൂരില്‍ ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടിയത് മുട്ടിന് താഴെ വെടിവച്ച്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (10:08 IST)
ലഖിംപൂരില്‍ ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടിയത് മുട്ടിന് താഴെ വെടിവച്ച്. പ്രതികളില്‍ ഒരാളായ ജുനൈദിനെയാണ് ഏറ്റുമുട്ടലിലൂടെ പോലീസ് കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞദിവസം കസ്റ്റഡിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയത്. പരിക്കേറ്റ പ്രതിയെ പോലീസ് തോളില്‍ താങ്ങി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്.

ആറു പ്രതികളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയിരുന്നത്. പിടിയിലായ പ്രതികളില്‍ ജുനൈദ് രക്ഷപ്പെടുകയായിരുന്നു. കരിമ്പിന്‍ തോട്ടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :