1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. lady burned to death in payyoli

യുവതി പൊള്ളലേറ്റു മരിച്ച നിലയിൽ

Suicide
കോഴിക്കോട്: മുപ്പത്തിനാലുകാരിയെ വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി തിക്കോടി കള്ളകത്ത് കട്ടപ്പുറത്തിനടുത്ത് കൊട്ടവളപ്പിൽ ഷംസീറിന്റെ ഭാര്യയും തലശേരി സ്വദേശിനിയുമായ ഹസ്നയെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
മരണ സമയത്ത് ഭർത്താവും മക്കളും വീട്ടിൽ ഇല്ലായിരുന്നു. പുറത്തുപോയ ഭർത്താവ് തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിൻവാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മെതദേഹം കണ്ടെത്തിയത്.
 
വടകര സ്വദേശിയായ ഷംസീറുമൊത്തുള്ള വിവാഹം കഴിഞ്ഞു ഏഴു വർഷമായി ഇവർ തിക്കോടിയിലാണ് താമസം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
23 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി