യുവതിയെ തീ കൊളുത്തിയ ശേഷം അമ്മാവൻ വിഷം കഴിച്ചു മരിച്ചു

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 23 ഫെബ്രുവരി 2023 (10:19 IST)
തിരുവനന്തപുരം: നാവായിക്കുളത്ത് കടയിൽ അതിക്രമിച്ചു കയറി യുവതിയെ തീ കൊളുത്തിയ ശേഷം അമ്മാവൻ വിഷം കഴിച്ചു മരിച്ചു. സഹോദരനും സഹോദരിയും തമ്മിലുള്ള വഴക്കിലാണ് 62 കാരനായ അമ്മാവൻ പെട്രോൾ ഒഴിച്ച് യുവതിയെ തീകൊളുത്തിയശേഷം വിഷം കഴിച്ചതും പിന്നീട് ചികിത്സയിലിരിക്കെ മരിച്ചതും.

നാവായിക്കുളം വെള്ളൂർക്കോണം പുതുവാൽവിള പുത്തൻ വീട്ടിൽ തമ്പി എന്നറിയപ്പെടുന്ന മുഹമ്മദ് ഇസ്മായിൽ (62) ആണ് മരിച്ചത്. കഴിഞ്ഞ പതിമൂന്നാം തീയതി വെള്ളൂർക്കോണം മുസ്‌ലിം പള്ളിക്കടുത്ത് സഹോദരിയുടെ കടയ്ക്ക് പെട്രോൾ ഒഴിച്ച് കത്തിക്കവെയാണ് അവരുടെ മകൾ ജാസ്മി (37) ക്ക് പൊള്ളലേറ്റത്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

സംഭവ സമയത്ത് ഇസ്മായിൽ വിഷം കഴിച്ചിരുന്നു. ഇയാളെ പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്ഥിതി ഗുരുതരമാവുമായും പിന്നീട് മരിക്കുകയും ചെയ്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :