അനുബന്ധ വാര്‍ത്തകള്‍
- കുടുംബ വഴക്ക്: റിട്ട. എസ്.ഐ തൂങ്ങി മരിച്ചു
- സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
- മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി
- യുവതിയുടെ ആത്മഹത്യ : ഭർതൃമാതാവ് അറസ്റ്റിൽ
- ദത്തെടുത്ത മകള്‍ ഒളിച്ചോടി; കര്‍ണാടകയില്‍ ആര്‍ട്ടിസ്റ്റുകളായ ദമ്പതിമാര്‍ ആത്മഹത്യ ചെയ്തു
പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങിമരിച്ചു
കൊല്ലം: പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.സി.പി.ഒ ലോഡ്ജിൽ തൂങ്ങി മരിച്ചു. മുഖത്തല കിഴവൂർ സ്മിതാ മന്ദിരത്തിൽ എം.സിജുവിനെയാണ് കൊല്ലം പായിക്കടയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ നവംബർ മുതൽ ഇയാൾ മെഡിക്കൽ അവധിയിലായിരുന്നു. ശനിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാനായി ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു.
എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും മറ്റു വിവരമൊന്നും ലഭിക്കാത്തതിനാൽ ഭാര്യ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ അവിടെ ചെന്നിട്ടില്ല എന്നു കണ്ടെത്തി.
പിന്നീട് സെബർ സെല്ലിന്റെ സഹായത്താൽ ബിജുവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി ആൾ കൊല്ലം നഗരത്തിൽ ഉണ്ടെന്നു കണ്ടെത്തി. തുടർന്ന് ലോഡ്ജിലുമെത്തി.
ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല. ഭാര്യ ഹരിത, ഇവർക്ക് പന്ത്രണ്ടും എട്ടും വയസുള്ള രണ്ടു പെൺമക്കളുണ്ട്
അടുത്ത ലേഖനം