അനുബന്ധ വാര്‍ത്തകള്‍
- ഇത് പഴയ കുട്ടി നയന്‍സ് അല്ല, മോഡേണ്‍ ലുക്കില്‍ നയന്‍താര ചക്രവര്‍ത്തി, നടിയുടെ പ്രായം എത്രയെന്ന് അറിയാമോ?
- മമ്മൂട്ടി എന്താണ് ചെയ്തിരിക്കുന്നതെന്ന് തനിക്ക് കാണണമെന്ന് വിജയ്, ഓസ്ലറില് മമ്മൂട്ടി ഉണ്ടെന്നറിഞ്ഞ് വിജയ് പ്രതികരിച്ചത് ഇങ്ങനെ
- Covid: കൊവിഡിന്റെ പുതിയ വകഭേദം ബാധിച്ചോ, ഈ എട്ടുലക്ഷണങ്ങള് ഉണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തണം
- Rakhi Sawant: സ്വന്തം ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവം; ബോളിവുഡ് നടി രാഖി സാവന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
- Makara Pongal: മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ഈ ആറു ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി
തിരുവമ്പാടിയില്‍ റോഡില്‍ തീപിടിച്ച കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല
തിരുവമ്പാടിയില്‍ റോഡില്‍ തീപിടിച്ച കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. തിരുവമ്പാടി പുന്നക്കലില്‍ ചപ്പാത്ത് റോഡിലാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂര്‍ണമായും കത്തിക്കരിഞ്ഞത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
അതേസമയം മൃതദേഹം ആരുടേതെന്ന കാര്യം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാര്‍ കത്തുന്നത് കണ്ടത്. ഉടനെ തിരുവമ്പാടി പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തി വെള്ളം ഒഴിച്ച് തീ അണച്ചു. ശേഷം നടത്തിയ പരിശോധനയിലാണ് കാറിനകത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.