സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (12:37 IST)
കെവി തോമസ് ഇനി കോണ്‍ഗ്രസുകാരുടെ മനസില്‍ ഉണ്ടാകില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കുറച്ചുകാലമായി കെവി തോമസിന്റെ ശരീരം കോണ്‍ഗ്രസിലും മനസ് സിപിഎമ്മിലുമാണ്. കെവി തോമസ് കാണിക്കുന്നത് നന്ദികേടാണെന്നും തോമസിന്റെ നടപടി കോണ്‍ഗ്രസുകാര്‍ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെവി തോമസ് നേടാവുന്ന എല്ലാ പദവികളും നേടിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ പറ്റാത്ത ശശിതരൂര്‍ പാര്‍ട്ടിക്കൊപ്പം നിന്നെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.