രേണുക വേണു|
Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (11:23 IST)
കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന കെപിസിസി അധ്യക്ഷന്റെ ഭീഷണിയെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ താന്‍ പങ്കെടുക്കുമെന്ന് തോമസ് പറഞ്ഞു. താനൊരു എഐസിസി അംഗമാണെന്നും തന്നെ പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്നും കെ.വി.തോമസ് പറഞ്ഞു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കില്‍ എഐസിസി തീരുമാനിക്കട്ടെയെന്നും കെ.വി.തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.