പന്ത്രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കിരണ്‍ ടിവിയില്‍ അവതാരക, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന പാര്‍വതിയുടെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (11:12 IST)

നടി പാര്‍വതി തിരുവോത്തിന്റെ ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കള്‍ താരത്തിന് ആശംസകള്‍ നേര്‍ന്നു.കോഴിക്കോട് സ്വദേശിയായ പാര്‍വതി 7 ഏപ്രില്‍ 1988നാണ് ജനിച്ചത്. 34 വയസ്സുണ്ട് താരത്തിന്.പി വിനോദ്കുമാറും, ടി.കെ. ഉഷകുമാരിയും ആണ് പാര്‍വതിയുടെ അച്ഛനും അമ്മയും. കരുണാകരന്‍ എന്നാണ് സഹോദരന്റെ പേര്.
തിരുവനന്തപുരം സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ നടി പന്ത്രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കിരണ്‍ ടിവിയില്‍ അവതാരകയായിരുന്നു.

2006 ല്‍ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
നോട്ട്ബുക്ക്,സിറ്റി ഓഫ് ഗോഡ്,മരിയാന്‍,ബാംഗ്ലൂര്‍ ഡെയ്‌സ്,എന്ന് നിന്റെ മൊയ്തീന്‍,ചാര്‍ലി,ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ പുതിയ ഉയരങ്ങളിലേക്ക് നടി എത്തി.

മമ്മൂട്ടിയുടെ പുഴു റിലീസിനായി കാത്തിരിക്കുകയാണ് പാര്‍വതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :