തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 11 ഡിസംബര്‍ 2014 (17:16 IST)
വന്‍ നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി വര്‍ക്ക്‍ഷോപ്പും പണയം വച്ചു. പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് ഇതിനായി 200 കോടി രൂപയാണു കടമെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനുള്ള ഈടായി എടപ്പാള്‍ മേഖലാ വര്‍ക്ക്‍ഷോപ്പും സ്ഥലവുമാണു നല്‍കുന്നത്. ഇതിനും പുറമേ സര്‍ക്കാര്‍ ഗ്യാരന്‍റിയും നല്‍കണം. ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ക്ക് 40 കോടി രൂപ അടിയന്തിര സഹായമായി അനുവദിച്ചിട്ടുണ്ട്. എങ്കിലും ഇത് ആവശ്യത്തിനു മതിയാകില്ലെന്നാണു കണക്കാക്കുന്നത്. ഇതിനും പുറമേ കെടിഡിഎഫ്സി യില്‍ നിന്ന് വീണ്ടും വായ്പയെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ കെടിഡിഎഫ്സിയില്‍ നിന്നുള്ള കടം 1350 കോടി രൂപയാണെങ്കില്‍ എച്ച്ഡിഎഫ്സി യില്‍ നിന്നുള്ളത് 200 കോടി രൂപയിലധികം വായ്പയാണ്. ഇതിന്‍റെ തിരിച്ചടവിനായി മാത്രം 22 ഡിപ്പോകളിലെ കളക്ഷന്‍ തുക ദിനംപ്രതി അടച്ചു വരികയാണ്. പുതിയ വായ്പ കൂടി എടുക്കുമ്പോള്‍ അഞ്ച് ഡിപ്പോകളിലെ കളക്ഷന്‍ കൂടി വേണ്ടിവരുമെന്നും കണക്കാക്കുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.