ശ്രീനു എസ്|
Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (16:01 IST)
ഇനി കെഎസ്ആര്‍ടിസിയുടെ പമ്പുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്കും ഇന്ധനം ലഭിക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ കെഎസ്ആര്‍ടിസി എംഡി ബിജുപ്രഭാകര്‍ ഐഎഎസും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. ധനപാണ്ഡ്യനും ചേര്‍ന്ന് ഒപ്പുവച്ചു. കെഎസ്ആര്‍ടിസിയുടെ 67 ഡിപ്പോകളില്‍ സ്ഥാപിക്കുന്ന ഐഒസിയുടെ പമ്പുകളില്‍ നിന്നാണ് ഇന്ധനം നിറയ്ക്കാന്‍ കഴിയുക.
ഇതുവരെ കെഎസ്ആര്‍ടിസിയുടെ കണ്‍സ്യൂമര്‍ പമ്പുകളില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് മാത്രമായിരുന്നു ഇന്ധനം നിറയ്ക്കാന്‍ കഴിഞ്ഞിരുന്നത്. കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്. 150 കോടി രൂപ ചിലവഴിച്ചാണ് ഐഒസി കെഎസ്ആര്‍ടിസിയുമായി സഹകരിക്കുന്നത്.