അനുബന്ധ വാര്‍ത്തകള്‍
- പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ അല്പം നീട്ടി കൊടുത്തു എന്നത് കൊണ്ട് കേരളത്തില്‍ ഭൂമികുലുക്കം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല: സന്തോഷ് പണ്ഡിറ്റ്
- വീട്ടിലെ ആവശ്യങ്ങള്‍ക്കും മറ്റും ഇനി തൊഴിലാളികളെ കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടി വരില്ല, സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജീവമാവുന്നു
- രാജ്യത്ത് 24മണിക്കൂറിനിടെ പുതിയതായി 9,121 പേര്‍ക്ക് കൂടി കൊവിഡ്; മരണം 81
- ഫെബ്രുവരി 20നു മുന്‍പ് ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി
- ഫിംഗര്‍ ഫൈവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന പൊളിച്ചുനീക്കി തുടങ്ങി
മഹാരാഷ്ട്രയില്‍ വീണ്ടും കൊവിഡ് തീവ്രമാകുന്നു; കഴിഞ്ഞ ദിവസം കേരളത്തിനെ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,365 കേസുകള്‍
മഹാരാഷ്ട്രയില്‍ വീണ്ടും കൊവിഡ് തീവ്രമാകുന്നു. കഴിഞ്ഞ ദിവസം കേരളത്തിനെ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,365 കേസുകളാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായിരിക്കുകയാണ് മഹാരാഷ്ട്ര. ജനുവരി നാലിനു ശേഷമാണ് മഹാരാഷ്ട്ര വീണ്ടും ഇത്തരമൊരു സ്ഥിതിയിലേക്കു വീണത്.
20ലക്ഷത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് 24മണിക്കൂറിനിടെ പുതിയതായി 9,121 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മൂലം 81 പേരുടെ മരണവും ഈ സമയത്തിനുള്ളില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 109,25,710 ആയി ഉയര്‍ന്നു.