1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Salimkumar criticizr Kochi IFFK

ഇവിടെ നടക്കുന്നത് സിപിഎം ചലച്ചിത്രമേള, കോൺഗ്രസുകാരനായതിനാൽ തന്നെ ഒഴിവാക്കി, തുറന്നടിച്ച് സലീം കുമാർ

ഐഎഫ്എഫ്‌കെ
കൊച്ചിയിൽ നടക്കാനിരിക്കുന്ന ഐഎഫ്എഫ്‌കെയുടെ രണ്ടാം ഘട്ടത്തിൽ  ക്ഷണിക്കാത്തതിൽ അതൃ‌പ്‌തി പരസ്യമായി പ്രകടിപ്പിച്ച് നടൻ സലീം കുമാർ.എറണാകുളം ജില്ലയിലെ അവാർഡ് ജേതാക്കളായ 25 പേർ ചേർന്ന് തിരി തെളിയിക്കുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്.
 
എന്നാൽ എന്നെ വിളിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോൾ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചത്. പ്രായത്തിന്റെ കണക്ക് പറയുകയാണെങ്കിൽ ഞാനും ഷിക് അബുവും അമല്‍ നീരദുമെല്ലാം എന്റെ ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണ്. താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല. കൊച്ചിയിൽ നടക്കുന്നത് സിപിഎം ചലച്ചിത്രമേളയാണ് സലീം കുമാർ പറഞ്ഞു.
 
പ്രായമല്ല രാഷ്ട്രീയമാണ് ഇവിടെ വിഷയം. അവാര്‍ഡ് കിട്ടിയ കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് എന്നെ ഒഴിവാക്കിയത്. ഇവിടെ നടക്കുന്നത് സിപിഎം മേളയാണ് സലീം കുമാർ തുറന്നടിച്ചു.
അടുത്ത ലേഖനം
'ജൂൺ' രണ്ടാം വാർഷികം 'മധുരം' സെറ്റിൽ ആഘോഷമാക്കി ജോജുജോർജും അഹമ്മദ് കബീറും, ചിത്രം ശ്രദ്ധനേടുന്നു !