ദുരന്തമുഖങ്ങളില്‍ സിവില്‍ ഡിഫന്‍സ് സേനയുടെ സേവനം ഉപകാരപ്രദമാകും: മുഖ്യമന്ത്രി

ശ്രീനു എസ്| Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (15:02 IST)
ദുരന്തമുഖങ്ങളില്‍ സിവില്‍ ഡിഫന്‍സ് സേനയുടെ സേവനം ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സംസ്ഥാനതല പാസ്സിംഗ് ഔട്ടില്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. അപകടങ്ങളുണ്ടാകുമ്പോള്‍ ആദ്യഘട്ടത്തില്‍ നടപടി സ്വീകരിക്കാന്‍ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ക്കാകും.

ഇത്തരത്തില്‍ വോളന്റിയര്‍മാരുടെ സേവനം നാടാകെയുണ്ടാകും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സേനാംഗങ്ങള്‍ക്ക് അനുമതി നല്‍കും. സേനാംഗങ്ങളെ തിരിച്ചറിയാന്‍ പ്രത്യേക അടയാളമുണ്ടാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :