വനിതാ കണ്ടക്ടര്‍മാര്‍ക്കൊപ്പം പുരുഷന്മാര്‍ ഇരിക്കരുതെന്ന് കെഎസ്ആര്‍ടിസി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (08:35 IST)
വനിതാ കണ്ടക്ടര്‍മാര്‍ക്കൊപ്പം പുരുഷന്മാര്‍ ഇരിക്കരുതെന്ന് കെഎസ്ആര്‍ടിസി. ബസുകളിലെ കണ്ടക്ടര്‍ സീറ്റിനോട് ചേര്‍ന്നുള്ള സീറ്റിലാണ് പുരുഷന്മാര്‍ ഇരിക്കരുതെന്ന നിര്‍ദേശമുള്ളത്. ഇനിമുതല്‍ ഇവിടെ വനിതാ യാത്രക്കാര്‍ക്കുമാത്രമേ ഇരിക്കാന്‍ അനുവാദമുള്ളു. ഇതുസംബന്ധിച്ച അറിയിപ്പ് കെഎസ്ആര്‍ടിസി ബസുകളില്‍ പതിച്ചുതുടങ്ങി.

2020ജൂണില്‍ ഈ ഉത്തരവ് കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നെങ്കിലും യാത്രക്കാരുടെ ശ്രദ്ധയില്‍ പെടാത്തതിനാലാണ് വീണ്ടും പതിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :