കേരളത്തില്‍ എല്ലായിടത്തും പോയി പരിപാടി സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ്; തെളിവുണ്ടെന്ന് ശശിതരൂര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 4 ഡിസം‌ബര്‍ 2022 (17:01 IST)
കേരളത്തില്‍ എല്ലായിടത്തും പോയി പരിപാടി സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണെന്ന് ശശി തരൂര്‍ എംപി. അറിയിച്ച തീയതിയും സമയവും അടക്കമുള്ള വിവരങ്ങള്‍ തന്റെ പക്കല്‍ ഉണ്ടെന്നും പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഒരു വിഭാഗത്തിലും അംഗമല്ല. കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാലും ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടുമില്ല. ഇനി ഒന്നിച്ചാണ് മുന്നോട്ടുപോകേണ്ടത്. പ്രതിപക്ഷ നേതാവ് മൂന്നുതവണ സംസ്ഥാനത്ത് എമ്പാടും പോയി പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡണ്ടിനെ അറിയിച്ച തെളിവ് കയ്യിലുണ്ടെന്നും തരൂര്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :