സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 4 ഡിസംബര്‍ 2022 (13:20 IST)
ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിന് സ്ലോപോയിസണ്‍ നല്‍കി കൊലപ്പെടുത്തി. മുംബൈയിലെ കമല്‍കാന്ത് എന്ന യുവാവാണ് ഭാര്യയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായത്. ഭാര്യ കവിതയും കാമുകന്‍ ഹിതേഷും മാസങ്ങള്‍ നീണ്ട പ്ലാനിങ്ങിന് ഒടുവിലാണ് കമല്‍ കാന്തിനെ കൊലപ്പെടുത്തുന്നത്.
കമല്‍കാന്തും കവിതയും പിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാല്‍ കുട്ടികളെ കരുതി ഒരുമിച്ച് ജീവിക്കാം എന്ന ധാരണയോടെ കമല്‍കാന്തിനെ കവിത സമീപിക്കുകയായിരുന്നു. കുട്ടികളെ ഓര്‍ത്ത് ഇദ്ദേഹവും ഇതിനു സമ്മതിച്ചു. പിന്നാലെയാണ് കൊലപാതകം നടത്തിയത്.