സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 5 ഡിസംബര്‍ 2022 (08:06 IST)
കൊച്ചിയില്‍ മദ്യലഹരിയില്‍ റെയില്‍വേ പാളത്തിലിരുന്ന യുവാവ് ട്രെയിനിടിച്ചു മരിച്ചു. പറവൂര്‍ സ്വദേശി അന്‍സല്‍ ഹംസയാണ് മരിച്ചത്. അതേസമയം ഇയാളുടെ സുഹൃത്ത് ധര്‍മജനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
മദ്യലഹരിയില്‍ ഇരിക്കുമ്പോള്‍ ട്രെയിന്‍ വരുകയായിരുന്നുവെന്ന് പൊലീസിന് ധര്‍മജന്‍ മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.