100 രൂപ നോട്ടിനെച്ചൊല്ലിയുള്ള തര്‍ക്കം; കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു
കൊച്ചി: മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ യാത്രക്കാരനെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ടിക്കറ്റിനായി നല്‍കിയ പഴയ 100 രൂപ നോട്ടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണമായത്.
ഇന്നലെ രാവിലെ 10:30 ഓടെ കൂത്താട്ടുകുളത്താണ് സംഭവം.
കണ്ടക്ടര്‍ ആദ്യം യാത്രക്കാരനെ ബസില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് അയാളെ മര്‍ദ്ദിച്ചു. ജീവനക്കാരുടെ നടപടിക്കെതിരെ മറ്റ് യാത്രക്കാര്‍ പ്രതിഷേധിച്ചു. ബഹളം കേട്ട് സ്ഥലത്തെത്തിയ പ്രാദേശിക കടയുടമകള്‍ ഇടപെട്ടു. ഇതിനുശേഷം യാത്രക്കാരനെ കയറ്റി ബസ് യാത്ര തുടര്‍ന്നു.