1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSRTC bus hits Taurus lorry in Kochi

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് ടോറസ് ലോറിയില്‍ ഇടിച്ചു; 44 പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

Accident, Kollam Accident, KSRTC bus accident in Kollam, അപകടം, കെഎസ്ആര്‍ടിസി ബസ് അപകടം, കൊല്ലത്ത് ബസ് അപകടം
ആലപ്പുഴ: അരൂരിലെ എരമല്ലൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചു. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയ്ക്ക് സമീപം എരമല്ലൂരിലെ കാഞ്ഞിരമറ്റം ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. 
 
അപകടത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. പരിക്കേറ്റവരില്‍ 21 പേരെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലുപേരുടെ നില വളരെ ഗുരുതരമാണ്. അപകടത്തിന് തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മേജര്‍ രവി ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍