1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Driver dies after collapsing while driving KSRTC bus in Alappuzha

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു; നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

Driver dies after collapsing while driving KSRTC bus in Alappuzha
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. ഇന്ന് രാവിലെ 9 മണിയോടെ മാവേലിക്കര നടക്കാവിലായിരുന്നു സംഭവം. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പ്രദീപാണ് കുഴഞ്ഞ് വീണത്.
 
പരുമലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രദീപിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് പോകുകയായിരുന്ന ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദീപ് കുഴഞ്ഞ് വീണത്. തുടര്‍ന്ന് ബസ് ഒരു കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ബസിലെ യാത്രക്കാര്‍ സുരക്ഷിതരാണ്.
അടുത്ത ലേഖനം
ജനറല്‍ ആശുപത്രിയില്‍ ചക്ക തലയില്‍ വീണ് ഒരാള്‍ക്ക് പരിക്ക്