രോഗിയായ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം; കെഎസ്ആര്‍ടിസി കണ്ടക്ടറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി

ഗൂഗിള്‍ പേ വഴി പണം നല്‍കിയത് പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇറക്കിവിട്ടത്.

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2025 (10:41 IST)
രോഗിയായ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം കെഎസ്ആര്‍ടിസി കണ്ടക്ടറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി. എംപാനല്‍ ജീവനക്കാരനായ സി അനില്‍കുമാറിനെയാണ് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയത്. വെള്ളറടയിലായിരുന്നു രോഗിയായ യുവതിയെ രാത്രിയില്‍ വഴിയില്‍ ഇറക്കിവിട്ടത്. ഗൂഗിള്‍ പേ വഴി പണം നല്‍കിയത് പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇറക്കിവിട്ടത്.

സംഭവത്തില്‍ വെള്ളറട സ്വദേശി ദിവ്യ പരാതി നല്‍കി. 26 ആം തീയതി രാത്രി ആയിരുന്നു സംഭവം. കണ്ടക്ടറുടെ മോശം പെരുമാറ്റം ഉള്‍പ്പെടെ ചേര്‍ത്ത് പിറ്റേന്ന് രാവിലെ ഡിപ്പോ അധികൃതര്‍ക്ക് ദിവ്യ പരാതി നല്‍കുകയായിരുന്നു. പിന്നാലെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സര്‍വര്‍ ബിസിയായിരുന്നതിനാല്‍ ഗൂഗിള്‍ പേ വഴി പണം നല്‍കാന്‍ ശ്രമിച്ചത് പരാജയപ്പെടുകയായിരുന്നു.

കുറച്ചു ദൂരം കഴിഞ്ഞാല്‍ സര്‍വ്വര്‍ നെറ്റ്വര്‍ക്ക് പ്രശ്‌നം മാറുമെന്നും അതല്ലെങ്കില്‍ തന്നെ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് പണം നല്‍കുമെന്നും വെള്ളടയില്‍ എത്തിയാല്‍ പണം നല്‍കാമെന്നും പറഞ്ഞത് കണ്ടക്ടര്‍ കേട്ടില്ല. മറ്റുള്ളവരുടെ മുന്നില്‍ വച്ച് അപമാനിക്കുകയും മോശമായി പെരുമാറുകയും അടുത്ത സ്റ്റോപ്പില്‍ ഇറക്കി വിടുകയും ആയിരുന്നുവെന്ന് പരാതിയില്‍ യുവതി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :