1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSRTC Bus accident in kochi

കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു, 26 പേർക്ക് പരിക്ക്, നാലുപേരുടെ പരിക്ക് ഗുരുതരം

വാർത്തകൾ
കൊച്ചി: ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ്സ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തിരുവനന്തപെഅം സ്വദേശിയായ അരുൺ സുകുമാർ (45) ആണ് മരിച്ചത്. അപകടത്തിൽ 26 യാത്രക്കാർക്ക് പരിക്കേറ്റു. കണ്ടക്ടർ ഉൾപ്പടെ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് അപലടം. ബസ്സിൽ ഉണ്ടായിരുന്നവരെയെല്ലാം ആശുപത്രിയിലേയ്ക്ക് മാറ്റി, ഡ്രൈവർ ഉറിങ്ങിപ്പോയതാവാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
വിജിലൻസ് റെയ്‌ഡിന് വന്നാൽ കയറ്റേണ്ട, കെഎസ്എഫ്ഇയ്ക്ക് ധമന്ത്രിയുടെ നിർദേശം