ഇവർ തമാശകൾ പറഞ്ഞ് ആളുകളെ പാട്ടിലാക്കും, അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 29 നവം‌ബര്‍ 2020 (16:54 IST)
ജ്യോതിഷത്തിലെ ഒരു പ്രധാന രീതിയാണ് സംഖ്യ ജ്യോതിഷം ജൻമവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന സംഖ്യകൾക്ക് ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ പ്രാധാന്യം ഉണ്ട് എന്ന് സംഖ്യാ ജ്യോതിഷം പറയുന്നു. ജന്മ സംഖ്യക്ക് അനുസരിച്ചാണ് കാര്യങ്ങൾ. ജന്മ സംഖ്യ ആറായിരിക്കുന്നവര്‍ക്ക് ആരേയും വശീകരിക്കാനുള്ള കഴിവുണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്.

ഫലിതപൂര്‍ണ്ണമായി സംസാരിച്ച്‌ മറ്റുള്ളവരെ വശീകരിക്കാന്‍ പ്രാപ്‌തിയുള്ള ഇവര്‍ പൊതുവേ നല്ല നിലയില്‍ ജീവിക്കുന്നവരാണ്. എല്ലാ മാസവും 6, 15, 24 എന്നീ തീയതികളില്‍ ജനിക്കുന്നവരുടെയെല്ലാം ഭാഗ്യസംഖ്യ 6 ആണ്‌. മനുഷ്യജീവിതത്തില്‍ വളരെയധികം പ്രശംസാര്‍ഹമായ സംഗതികള്‍ നേടിത്തരാന്‍ കഴിവുള്ള സംഖ്യയാണിത്. ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായതും ഭാഗ്യങ്ങള്‍ നേടിത്തരുന്നതുമായ നിറം ചുവപ്പാണ്‌. പച്ചയും നീലയും അനുകൂല നിറങ്ങളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :