ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (10:52 IST)
ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. ബസ്സില്‍ ഉണ്ടായിരുന്നത് 60 ഓളം പേരാണ്. അടിമാലി കുളമാംകുഴി സ്വദേശി സജീവനാണ് മരിച്ചത്. അദ്ദേഹത്തെ ബസ്സില്‍ നിന്ന് പുറത്തെത്തിച്ച് ധര്‍മ്മഗിരി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെരുമാമയില്‍ സ്വദേശി അസീസിനെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോതമംഗലത്ത് രണ്ട് ആശുപത്രികളിലായി 25 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

വാഹനത്തിന് സൈഡ് കൊടുക്കുന്നതിന്റെ ടയര്‍ പൊട്ടിയാണ് താഴ്ചയിലേക്ക് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഒരു മരത്തില്‍ ബസ് തട്ടി നിന്നതിനാല്‍വലിയ അപകടം ഒഴിവായെന്ന് പറയുന്നു. മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :