കണ്ണൂരില്‍ ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസ്സുകാരിയുടെ തലയ്ക്ക് പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (08:25 IST)
കണ്ണൂരില്‍ ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസ്സുകാരിയുടെ തലയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. മംഗലാപുരത്തുനിന്ന് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം കോട്ടയത്തേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.

ഇടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയില്‍ വച്ചായിരുന്നു സംഭവം. ട്രെയിനില്‍ വച്ച് തന്നെ പരിക്കേറ്റ പെണ്‍കുട്ടിക്ക് യാത്രക്കാരനായ ഒരു ഡോക്ടര്‍ ഫസ്റ്റ് എയ്ഡ് നല്‍കി. പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :